KeralaLatest NewsNews

എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍: ഇനി തൃണമൂല്‍ കോണ്‍ഗ്രസില്‍

തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവെച്ച് പിവി അന്‍വര്‍. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലെത്തി സ്പീക്കര്‍ എ എന്‍ ഷംസീറിന് രാജിക്കത്ത് കൈമാറി. കാറിലെ എംഎല്‍എ ബോര്‍ഡ് മറച്ചാണ് അന്‍വര്‍ നിയമസഭയിലെത്തിയത്. മുന്നണി മാറ്റവും തുടര്‍ച്ചയായ വാര്‍ത്ത സമ്മേളനങ്ങളും, വെല്ലുവിളിയും ജയില്‍ വാസവും നിറഞ്ഞ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് പി.വി അന്‍വറിന്റെ രാജി.

Read Also: കായിക താരമായ ദളിത് പെൺകുട്ടി പീഡനത്തിരയായ കേസ്: പീഡിപ്പിച്ചത് 62 പേര്

തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വം എടുത്തതോടെ അയോഗ്യത ഒഴിവാക്കാനാണ് രാജി നീക്കത്തിലേക്ക് അന്‍വര്‍ കടന്നതെന്നാണ് സൂചന. സ്വതന്ത്ര എം.എല്‍.എക്ക് മറ്റു പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നതിനുള്ള നിയമ തടസ്സമാണ് പ്രശ്‌നം. അയോഗ്യത വന്നാല്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല. ഇതു മുന്നില്‍കണ്ടാണ് പി വി അന്‍വറിന്റെ രാജി തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button