Latest NewsKerala

മല ചവിട്ടിയിട്ടേ കേരളത്തില്‍ നിന്ന് പോകൂവെന്ന് തൃപ്തി ദേശായിയും മലചവിട്ടാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഈശ്വറും : ശബരിമലയില്‍ അങ്കം മുറുകുന്നു

തിരുവനന്തപുരം: മണ്ഡലപൂജയ്ക്ക് ശബരിമല നടതുറക്കുമ്പോള്‍ അങ്കം തന്നെ നടക്കുമെന്നുറപ്പായി. മല ചവിട്ടി അയ്യനെ കണ്ടിട്ടേ താന്‍ കേരളത്തില്‍ നിന്ന് മടങ്ങൂ എന്ന് തൃപ്തി ദേശായിയും ഒരു കാരണവശാലും തൃപ്തിയെ മല ചവിട്ടാന്‍ അനുവദിയ്ക്കില്ലെന്ന് രാഹുല്‍ ഈശ്വറും നിലപാട് കടുപ്പിച്ചതോടെ ശബരിമല വീണ്ടും സംഘര്‍ഷഭൂമിയാകുമെന്ന് ഉറപ്പായി.

നട തുറക്കുമ്പോള്‍ ശബരിമല ദര്‍ശനം നടത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് തൃപ്തി ദേശായി. തനിക്കൊപ്പം അമ്പത് തികയാത്ത ആറ് സ്ത്രീകള്‍ വേറേയും ഉണ്ടാകും എന്ന് അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം തൃപ്തി ദേശായിക്ക് സംസ്ഥാന സര്‍ക്കാര്‍ ശബരിമലയില്‍ വരാന്‍ പ്രത്യേക സുരക്ഷയൊരുക്കില്ല, ചെലവും കൊടുക്കില്ല. എല്ലാവര്‍ക്കും നല്‍കുന്ന സുരക്ഷ തൃപ്തിയ്ക്കും സംഘത്തിനും നല്‍കുമെന്നാണ് വിവരം. എന്തൊക്കെ സംഭവിച്ചാലും, പ്രത്യേക സുരക്ഷ ഒരുക്കിയില്ലെങ്കിലും മലചവിട്ടാതെ മടങ്ങില്ലെന്ന് തൃപ്തിയും. ഒരു കാരണവശാലും തൃപ്തി ദേശായിയേയും സംഘത്തേയും ശബരിമല ദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്ന വെല്ലുവിളിയുമായി രാഹുല്‍ ഈശ്വരും രംഗത്തെത്തിക്കഴിഞ്ഞു.

ഇനി മുന്നിലുള്ളത് മണിക്കൂറുകള്‍ മാത്രമാണ്. ശബരിമലയില്‍ ഇത്തവണ എന്ത് സംഭവിക്കും? മലകയറാതെ മടക്കമില്ല ശബരിമല ദര്‍ശനം നടത്താതെ ഇത്തവണ മടക്കമില്ലെന്ന് ഉറപ്പിച്ചാണ് തൃപ്തി ദേശായി എത്തുന്നത്. എന്തൊക്കെ പ്രതിഷേധം ഉണ്ടായാലും അതില്‍ നിന്ന് പിന്‍മാറില്ലെന്നും തൃപ്തി ആവര്‍ത്തിച്ച് പറയുകയാണ്. പ്രത്യേക സുരക്ഷയൊരുക്കിയില്ലെങ്കിലും തങ്ങള്‍ മലകയറും എന്നാണ് അവര്‍ വ്യക്തമാക്കുന്നത്. അനുവദിക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍ തൃപ്തി ദേശായിയെ എന്ന് മാത്രമല്ല, അമ്പത് തികയാത്ത ഒരു സ്ത്രീയേയും ശബരിമല ദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. എന്തിന്റെ പേരിലായാലും ആചാരലംഘനം അനുവദിക്കില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്.

ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലായിരിക്കും തങ്ങളുടെ പ്രതിഷേധം. ഇത്തവണയും അങ്ങനെ തന്നെയാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. പക്ഷേ, കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും നടന്ന പ്രതിഷേധങ്ങള്‍ ലോകം കണ്ടതാണ്. കുറുകേ കിടക്കുമെന്ന് തന്റെ നെഞ്ചില്‍ ചവിട്ടിയേ സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തൂ എന്ന് പറഞ്ഞ ആളാണ് രാഹുല്‍ ഈശ്വര്‍. ഇപ്പോഴും അദ്ദേഹം അത് തന്നെ ആണ് പറയുന്നത്. തങ്ങള്‍ നിലത്ത് കിടക്കും, തങ്ങളെ മറികടന്നേ തൃപ്തിയ്ക്കും സംഘത്തിനും മല കയറാന്‍ ആകൂ എന്ന്. അയ്യപ്പ വിശ്വാസികളുടെ ശക്തി അറിയും ശബരിമലയില്‍ എത്തിയാല്‍ തൃപ്തി ദേശായി അയ്യപ്പ ഭക്തരുടെ ശക്തി അറിയും എന്ന വെല്ലുവിളിയും രാഹുല്‍ ഈശ്വര്‍ നടത്തുന്നുണ്ട്. ഇതുവരെ ഉണ്ടായ പ്രതിഷേധങ്ങളേക്കാള്‍ വലുതായിരിക്കും മണ്ഡല കാലത്ത് ഉണ്ടാവുക എന്ന മുന്നറിയിപ്പ് കൂടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button