പാലക്കാട്: തെങ്കര പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. 17 അംഗ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം സി.പി.ഐ പിന്തുണച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്തില്‍ തിരഞ്ഞെടുപ്പിലേക്ക് ചുവടുവച്ചത്. യു.ഡി.എഫിന്റെ പ്രസിഡന്റായി 13ാം വാര്‍ഡ് മെമ്പര്‍ എ. സലീനയെ തിരഞ്ഞെടുത്തു. 17 അംഗ പഞ്ചായത്തില്‍ ഒരു സി.പി.ഐ മെമ്പര്‍ ഉള്‍പ്പടെ 9 അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍.ഡി.എഫ് നേരത്തെ ഭരിച്ചിരുന്നത്.
ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ഏക സി.പി.ഐ അംഗം വിപ്പ് ലംഘിച്ച് യു.ഡി.എഫിന് വോട്ട് ചെയ്യുകയായിരുന്നു. ജില്ലയില്‍ സി.പി.എമ്മിലും സി.പി.ഐയിലും ഭിന്നത രൂക്ഷമായിരുന്നു. ആകെയുണ്ടായിരുന്ന ബി.ജെ.പി അംഗം വോട്ട് അസാധുവാക്കിയതോടെ തിരഞ്ഞെടുപ്പില്‍ രണ്ട് മുന്നണികള്‍ക്ക് എട്ട് വോട്ട് ലഭിച്ചു. തുടര്‍ന്ന് നറുക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചതോടെ അവസരം യു.ഡി.എഫിന് അനുകൂലമാവുകയായിരുന്നു.
Post Your Comments