തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ ഊരാക്കുടുക്കിലേക്ക്; ഭാര്യയുടെ സ്ഥാനക്കയറ്റം യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തല്ല, മന്ത്രിയുടെ വാദദങ്ങള്‍ ഓരോന്നായി പൊളിയുകയാണ്. വളാഞ്ചേരി ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ പ്രിന്‍സിപ്പലായി എംപി ഫാത്തിമക്കുട്ടിയെ സ്ഥാനക്കയറ്റം നല്‍കി നിയമച്ചത് യുഡിഎഫ്. കാലത്തെന്നുപറഞ്ഞാണ് മന്ത്രി കെടി ജലീല്‍ ആരോപണത്തെ പ്രതിരോധിച്ചത്.
എന്നാല്‍ ഹയര്‍ സെക്കണ്ടറി പ്രാദേശിക ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങിയത്. ജലീല്‍ മന്ത്രിയായ ശേഷം 2016 ജൂലൈ 26നാണ്. . ജലീല്‍ മന്ത്രിയായ സമയത്താണ് ഭാര്യ ഫാത്തിമക്കുട്ടിയെ വളാഞ്ചേരി എച്ച്എസ്എസ്. പ്രിന്‍സിപ്പലായി നിയമിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. സീനിയോരിറ്റി മറികടന്നാണ് ഫാത്തിമക്കുട്ടിയുടെ നിയമനമെന്നായിരുന്നു ആരോപണം.
ഒരേ ദിവസം സര്‍വ്വീസില്‍ കയറിയ രണ്ട് പേരുണ്ടെങ്കില്‍ പ്രായത്തില്‍ മൂത്തയാളെ പ്രിന്‍സിപ്പലാക്കണം. ഫാത്തിമക്കുട്ടിക്ക് അധ്യാപികയായി നിയമനം ലഭിച്ച 1998 ഓഗസ്റ്റ് 27ന് തന്നെ മറ്റൊരാള്‍ക്കും നിയമനം കിട്ടിയിരുന്നു. ഈ മാനദണ്ഡം മറികടന്നത് ജലീലിന്റെ സ്വാധിനം കൊണ്ടാണെന്നാണ് ആരോപണം. ചട്ടലംഘനമെന്ന പരാതികള്‍ ആവഗണിച്ചാണ് ഉത്തരവിറക്കിയതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. സ്‌കൂള്‍ മാനേജര്‍ അപ്പോയിന്‍മെന്റ് ഓര്‍ഡര്‍ നല്‍കിയത് 2016 മെയ് ഒന്നിനായിരുന്നു.
Post Your Comments