തിരുവനന്തപുരം: ശബരിമല വിധിയില്‍ യുവതീപ്രവേശനം സാധ്യമാക്കിയ വിധിയുടെ എതിരായി ലഭിച്ച പുനപരിശോധനാ ഹര്‍ജി പരിഗണിച്ചതിന് ശേഷം അത് വീണ്ടും തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നതിനായി മാറ്റി വെച്ചതെന്നല്ലാതെ ഈ വിഷയത്തില്‍ കൂടുതലായി ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേരത്തെയുള്ള സാഹചര്യം തന്നെയാണ് ഇപ്പോഴുമുള്ളത്. ഭരണഘടനാപരമായ കാര്യങ്ങളൊക്കെ പരിശോധിച്ച ശേഷമായിരുന്നു നേരത്തെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നത്.
സുപ്രീം കോടതി എന്ത് വിധി നടപ്പിലാക്കിയാലും അത് നിറവേറ്റുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുളളതാണ്. എന്നാല്‍ ചില ശക്തികള്‍ നിലവിലുളള ജനാധിപത്യവും ഭരണഘടനാപരവുമായ മതനിരപേക്ഷത നിറഞ്ഞതുമായ കേരളത്തിന്‍റെ അന്തരീക്ഷത്തെ തച്ചുടക്കാന്‍ ശ്രമിക്കുകയാണെന്നും ഇത്തരക്കാരെ എല്ലാവര്‍ക്ക് മുമ്പിലും തുറന്ന് കാണിക്കുന്നതിനായി പുരോഗമന കേരളം ഒറ്റക്കെട്ടായി കെെകോര്‍ത്ത് കൊണ്ടിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
പുനപരിശോധനാ ഹര്‍ജിയുമായി ബന്ധപ്പെട്ട് കോടതിയുടെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് കൂടുതലായി ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും കോടിയേരി അറിയിച്ചു.
Post Your Comments