KeralaNattuvarthaLatest NewsIndiaNews

ബി ജെ പിയെ രാജ്യത്ത് നിന്ന് തന്നെ പുറത്താക്കാനുള്ള പ്രായോഗിക തീരുമാനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊള്ളും: കോടിയേരി

തിരുവനന്തപുരം: ബി ജെ പിയെ രാജ്യത്ത് നിന്ന് തന്നെ പുറത്താക്കാനുള്ള പ്രായോഗിക തീരുമാനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊള്ളുമെന്ന് കോടിയേരി ബാലകൃഷ്ണൻ. കല്ല് വച്ച നുണകളാണ് ബി ജെ പിയും കോണ്‍ഗ്രസ്സും സി പി ഐ എമ്മിനെതിരെ പ്രചരിപ്പിക്കുന്നതെന്നും അതിനെ ജനങ്ങൾ അപ്പാടെ തള്ളുമെന്നും കോടിയേരി പറഞ്ഞു.

Also Read:മോൻസന്റെ ശബരിമല ചെമ്പോല വ്യാജം, അത് പുരാവസ്തുവല്ല, ആകെ മൂല്യമുള്ളത് രണ്ട് നാണയത്തിനും കുന്തത്തിനും: എ എസ് ഐ

‘സി പി ഐ എമ്മിനെ രാജ്യസ്നേഹം ഇല്ലാത്തവര്‍ എന്ന് മുദ്ര കുത്താന്‍ ശ്രമം നടക്കുന്നുണ്ട്. സി പി ഐ എമ്മിനെ അക്രമകാരികളായി ചിലര്‍ പ്രചരിപ്പിക്കുന്നു. ധീരജിന്റെ കൊലയാളികളെ കോണ്‍ഗ്രസ്സ് തളളിപ്പറയാത്തത് അപകട സൂചനയാണ്. അക്രമത്തിന് പ്രോത്സാഹനം നല്‍കുന്ന നിലപാടാണിത്’, കോടിയേരി ചൂണ്ടിക്കാട്ടി.

അതേസമയം, ധീരജിന്റെ മരണത്തിൽ വലിയ വിമർശനമാണ് കെ സുധാകരനെതിരെ ഉയരുന്നത്. അക്രമ രാഷ്ട്രീയമാണ് സുധാകരന്റേതെന്നാണ് സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button