തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐക്കുള്ള പ്രവര്‍ത്തനാനുമതിയുടെ നിയമവശം സര്‍ക്കാര്‍ പുനഃ പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.യുഡിഎഫിന്റെ നേതൃത്വം ലീഗിന് കോണ്‍ഗ്രസ് കൈമാറിയെന്ന് കോടിയേരി പരിഹസിച്ചു. യുഡിഎഫിന്റെ നേതൃത്വം എം.എം ഹസന്-കുഞ്ഞാലിക്കുട്ടി-അമീര്‍ കൂട്ടുകെട്ടിന് കൈമാറിയിരിക്കുകയാണ്. കോണ്‍ഗ്രസ് മതനിരപേക്ഷ നിലപാട് ലീഗിന് അടിയറവച്ചെന്നും കോടിയേരി ആരോപിച്ചു. ലീഗിന്റെ മതതീവ്രവാദത്തിനെതിരായ നിലപാട് മാറി. ഇന്ന് ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണ് ലീഗിന്റേത്. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയുമായും യുഡിഎഫ് സഖ്യത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: ഇന്ത്യയുടെ 1000 കിലോ മീറ്റർ ഭൂമി ചൈന കൈയ്യേറിയെന്ന് ആരോപണവുമായി മെഹ്ബൂബ മുഫ്തി
ആര്‍എസ്എസുമായി രഹസ്യബാന്ധവത്തിനും യുഡിഎഫ് ശ്രമിക്കുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു. ആര്‍എസ്എസുമായി ചര്‍ച്ച ചെയ്യാന്‍ കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആര്‍എസ്എഎസ് കാര്യാലയത്തില്പോയി. ഇത് എന്തിനായിരുന്നെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട എല്ലാ ആരോപണവും അന്വേഷിക്കണം. ബിജു രമേശ് പണം നല്‍കിയെന്നത് രമേശ് ചെന്നിത്തല ശരവിച്ചിട്ടുണ്ട്. ജോസ് കെ. മാണി ബിജു രമേശിന് പണം വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. പണം നല്‍കിയതായി ആരും പറഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
Post Your Comments