Latest NewsKeralaNews

മാധ്യമങ്ങള്‍ പച്ചനുണ പ്രചരിപ്പിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം : മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമങ്ങള്‍ പച്ചനുണ പ്രചരിപ്പിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു.

സംസ്ഥാനത്തിന്റെ ഭാവിയോട് മാധ്യമങ്ങള്‍ നീതി പുലര്‍ത്തുന്നില്ല. ഇടതുപക്ഷം ഒരിക്കലും മാധ്യമങ്ങളുടെ സേവ പ്രതീക്ഷിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. നുണയുടെ നിറക്കൂട്ടൊരുക്കി എക്കാലവും ജനങ്ങളെ വഞ്ചിക്കാമെന്നാണോ നിഷ്പക്ഷ നാട്യമാടുന്ന മാധ്യമങ്ങള്‍ കരുതുന്നതെന്നും കോടയേരി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം

ഒരു കാലവും ഇടതുപക്ഷം മാധ്യമങ്ങളുടെ സേവ പ്രതീക്ഷിച്ചിട്ടില്ല. പ്രതീക്ഷിക്കുന്നുമില്ല.
നിഷ്പക്ഷ മാധ്യമങ്ങളെന്ന മുഖംമൂടിയുമണിഞ്ഞ് ഇവര്‍ എന്തൊക്കെയാണീ കാട്ടി കൂട്ടുന്നത്
പച്ച നുണകള്‍ വാര്‍ത്തകള്‍ എന്ന പേരില്‍ പ്രചരിപ്പിച്ച്‌, കേരള ജനതയോട് എന്ത് ഉത്തരവാദിത്തമാണ് ഇവര്‍ നിറവേറ്റുന്നത്

മാധ്യമങ്ങള്‍ സംസ്ഥാനത്തിന്റെ ഭാവിയോട് നീതി പുലര്‍ത്തുന്നില്ല. നിക്ഷിപ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി തങ്ങളെ സ്വയം വിട്ടുകൊടുത്തിരിക്കയാണ് മാധ്യമങ്ങള്‍.
നുണയുടെ നിറക്കൂട്ടുകളൊരുക്കി എല്ലാ കാലത്തും ജനങ്ങളെ വഞ്ചിക്കാമെന്നാണോ, നിഷ്പക്ഷ നാട്യമാടുന്ന മാധ്യമങ്ങള്‍ കരുതുന്നത്
ആ ധാരണ വെറുതെയാണ്.
കേരള ജനത നിങ്ങളെ മനസിലാക്കുന്നുണ്ട്.

https://www.facebook.com/watch/?v=683363999242988

shortlink

Related Articles

Post Your Comments

Related Articles


Back to top button