ന്യൂഡല്‍ഹി: ബോളീവുഡ് സിനിമ രംഗത്തെ കഴിവുറ്റ പ്രതിഭയായ നടന് അലോക് നാഥിനെ താരസംഘടനയായ സിന്റാ (സിനി ആന്‍ഡ് ടിവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്) യില്‍ നിന്ന് പുറത്താക്കി. നടനെതിരെ ഫെയ്സ്ബുക്കിലൂടെ തിരക്കഥാകൃത്തും സംവിധായകയുമായ വിന്റ നന്ദ മീടൂ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സിന്റാ നടനെ പുറത്താക്കിയ നടപടി എടുത്തത്. 20 വര്‍ഷം മുന്‍പാണ് അലോക് തന്നെ ലെെംഗീകമായി ഉപദ്രവിച്ചതെന്നാണ് ഫെയ്സ്ബുക്കില്‍ നന്ദ വെളിപ്പെടുത്തിയിരുന്നു .
എന്നാല്‍ ആളാരാണെന്ന് അന്ന് നന്ദ തെളിച്ച് പറഞ്ഞിരുന്നില്ല. എന്നാല്‍ ആരാണെന്ന് പരോക്ഷമായി വ്യക്തമാക്കിയായിരുന്നു വെളിപ്പെടുത്തല്‍. പിന്നീട് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിയോടാണ് അലോക് നാഥ് തന്നെയാണ് തന്നെ ഉപദ്രവിച്ചതെന്ന് നന്ദ തുറന്ന് പറയുകയും ചെയ്തു.നടന് അലോകും നന്ദയും ഒരുമിച്ച് ചര്‍ച്ച വിളിച്ചിരുന്നു എന്നാല്‍ സിനിമാ സംഘടനയായ സിന്റാ വിളിച്ച യോഗത്തില്‍ അലോക് പങ്കെടുക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.
അടുത്ത യോഗം മെയ് 1 ന് ഇനിയും ചേരാന്‍ തീരമാനിച്ചിട്ടുണ്ട് എന്നാല്‍ അതില്‍ വരാനും നടന് വിമുഖത പ്രകടിപ്പിക്കുന്ന പക്ഷം സംഘടനയില്‍ നിന്ന് പൂര്‍ണ്ണമായും മാറ്റുമെന്ന് സംഘടന അറിയിച്ചു.
Post Your Comments