സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ തുറന്നു പറഞ്ഞ മീടു മൂവ്മെന്റ് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. നടിമാര്‍ തങ്ങള്‍ നേരിട്ട ലൈംഗിക ചൂഷണങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ സംവിധായകനായ സാജിദ് ഖാനെതിരെ ഗുരുതര ആരോപങ്ങളുമായി മോഡലും നടിയുമായ പോള. ഹൗസ്ഫുള്‍ എന്ന സിനിമയില്‍ ഒരു റോള്‍ ലഭിക്കാന്‍ തന്റെ മുന്നില്‍ നഗ്നയായി നില്‍ക്കാന്‍ സാജിദ് ഖാന്‍ ആവശ്യപ്പെട്ടുവെന്നാണ് താരത്തിന്റെ തുറന്നു പറച്ചില്‍. ഈ സമയത്ത് തനിക്ക് 17 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഇവര്‍ പറഞ്ഞു.
നേരത്തെ മീടു മുവ്‌മെന്റിന്റെ ഭാഗമായി സാജിദ് ഖാനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ തനിക്ക് ഇക്കാര്യം തുറുന്നു പറയാന്‍ ധൈര്യമുണ്ടായിരുന്നില്ലെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലൂടെ ഇവര്‍ പറയുന്നു. ‘ അയാള്‍ എന്നോട് മോശമായി സംസാരിച്ചു, എന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. ഹൗസ്ഫുള്‍ എന്ന സിനിമയില്‍ ഒരു റോള്‍ ലഭിക്കാനായി മുന്നില്‍ വെച്ച് വസ്ത്രങ്ങള്‍ അഴിക്കാനും ആവശ്യപ്പെട്ടു,’ നടിയും മോഡലുമായ യുവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Post Your Comments