തിരുവനന്തപുരം: പ്രശസ്ത മലയാളം റാപ്പർ വേടനെതിരെ മീ ടൂ വിവാദവുമായി സ്ത്രീകൾ രംഗത്ത്. വിമൻ എഗൈൻസ്റ്റ് സെക്സ്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക് പേജിലൂടെയാണ് ഇരകളുടെ തുറന്നു പറച്ചിൽ. ജൂൺ രണ്ടാം തിയ്യതിയാണ് വിവാദം ആരംഭിച്ചതെങ്കിലും ആ പോസ്റ്റിനെ തുടർന്ന് പല പെൺകുട്ടികളും ഇയാൾക്കെതിരെ പിന്നീട് രംഗത്തു വന്നിരുന്നു. താല്പര്യമില്ലെങ്കിലും സെക്സ് ചെയ്യാൻ നിർബന്ധിക്കാറുണ്ടെന്നും, സ് ക്വർട്ട് ചെയ്ത് തരട്ടെ എന്ന് പരിചയപ്പെട്ട ഉടനെ ചോദിക്കുമെന്നുമൊക്കെയാണ് വിവാദത്തിൽ പറയുന്നത്.
Also Read:ബാഗില്‍ കൊണ്ടുനടന്നത് എന്താണെന്ന് ബിജെപിയും സുരേന്ദ്രനും വ്യക്തമാക്കണമെന്ന് പ്രസീത
വോയ്‌സ് ഓഫ് വോയിസ്‌ലെസ് എന്ന റാപ്പിലൂടെ സമൂഹത്തിലെ അസമത്വങ്ങളെ അവതരിപ്പിച്ച വേടന് പുരോഗമന ഇടങ്ങളിൽ വലിയ ആരാധകരാണ് കുറഞ്ഞ കാലയളവിൽ രൂപപ്പെട്ടത്. മലയാളത്തിലെ ദളിത് മുന്നേറ്റ നിരയുടെ ശബ്ദമായിട്ടാണ് ഇയാളെ പലരും വിലയിരുത്തിയിരുന്നത്.
വിവാദങ്ങൾ എല്ലാം സത്യമാണെന്നും അതിൽ ഇപ്പോൾ കുറ്റബോധമുണ്ടെന്നുമൊക്കെ പറഞ്ഞ് വേടൻ തന്നെ ഇതിനെതിരെ പ്രതികരിച്ചിരുന്നെങ്കിലും അതിനു ശേഷവും പലരും തങ്ങളുടെ അനുഭവം തുറന്നു പറഞ്ഞുകൊണ്ട് രംഗത്തു വരികയായിരുന്നു. മാപ്പപേക്ഷിച്ചത് കൊണ്ട് ചെയ്ത തെറ്റുകൾ തെറ്റല്ലാതാവില്ലെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം :
വേടന്‍ എന്ന റാപ്പറെപ്പറ്റി ഒന്നില്‍ കൂടുതല്‍ സ്ത്രീകള്‍ മോശം അനുഭവം പങ്ക് വെച്ചിരിക്കുന്നു. ഇദ്ദേഹം പ്രസിദ്ധനായ ഒരു കലാകാരനായതുകൊണ്ടും കുറെ ആരാധകരുള്ളതുകൊണ്ടുമാണ് ഇത്തരം ഒരു പ്ലാറ്റ്ഫോമിലൂടെ കാര്യം പറയുന്നത്.
വേടനുമായി ഇടപെട്ടിട്ടുള്ള സ്ത്രീകള്‍ താഴെ പറയുന്ന മോശം അനുഭവങ്ങള്‍ പങ്ക് വയ്ക്കാന്‍ ആഗ്രഹിക്കുന്നു.
* ‘സ്ക്വര്‍ട്ട് ചെയ്ത് തരട്ടെ?’ എന്നുള്ള ചോദ്യങ്ങള്‍ സാധാരണ സംസാരത്തിനിടയില്‍ അല്ലെങ്കില്‍ പരിചയപ്പെട്ട് കഴിഞ്ഞാലുടന്‍ ചോദിക്കുക
* മദ്യപിച്ചിരിക്കുന്നതായ സമയത്ത് സെക്സിന് വേണ്ടി സമീപിക്കുക (ഉമ്മ വയ്ക്കാന്‍ പോലും താല്‍പര്യമില്ല എന്ന് പല തവണ വ്യക്തമാക്കിയതിന് ശേഷവും)
* സെക്ഷ്വല്‍ ആയ ബന്ധത്തിന് താല്‍പര്യമില്ല എന്ന് പറഞ്ഞ് കഴിഞ്ഞാലും അതിന് പിന്നെയും സമീപിക്കുക.
* സെക്സ് ചെയ്യുമ്പോള്‍ വേദന ഉണ്ട് എന്ന് പറഞ്ഞാലും അത് നിര്‍ത്താതെ കൂടുതല്‍ വേദന ഉണ്ടാകുന്ന തരത്തില്‍ തുടരുക
* തങ്ങള്‍ തമ്മില്‍ സെക്സ് നടന്നിരുന്നു എന്ന് കൂട്ടുകാരോട് കള്ളം പറയുക
* സെക്ഷ്വല്‍ റിലേഷന്‍ഷിപ്പില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തെറ്റായ കഥകള്‍ സുഹൃദ്‌വലയങ്ങളില്‍ പ്രചരിപ്പിക്കുക
Post Your Comments