ന്യൂയോര്‍ക്ക്: ലൈംഗികാതിക്രമ കേസില്‍ പ്രമുഖ ഹോളിവുഡ് നിര്‍മാതാവ്ഹാര്‍വി വെയ്ന്‍സ്റ്റൈന്‍ കുറ്റക്കാരനെന്നു കോടതി. കേസില്‍ 67കാരനായ ഹാര്‍വി വെയ്ന്‍സ്റ്റൈന്‍ 23 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെ 2006ലും പുതുമുഖനടിയായ ജെസിക്ക മാനിനെ 2013ലും പീഡിപ്പിച്ചെന്ന കേസിലാണു ജഡ്ജി ജെയിംസ് ബുര്‍ക്കെ ഇപ്പോള്‍ ശിക്ഷ വിധിച്ചത്.
എന്നാല്‍ അതിക്രൂരമായ ലൈംഗിക പീഡനം നടത്തിയെന്ന കുറ്റം കോടതി തള്ളി. ആജീവനാന്ത തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. വെയ്ന്‍സ്റ്റൈനെതിരെ ഉയര്‍ന്ന പരാതികളിലൂടെയാണു ലോകത്തു മീ ടൂ പ്രസ്ഥാനം കത്തിപ്പടര്‍ന്നത്. പ്രശസ്ത ഹോളിവുഡ് നടിമാരായ ആഞ്ജലീന ജോളി, ഗിനത്ത് പാള്‍ട്രൊ തുടങ്ങിയവരും മോഡലുകളും ഉള്‍പ്പെടെ എണ്‍പതിലേറെ പേര്‍ വെയ്ന്‍സ്റ്റൈനെതിരെ പിന്നീടു പരാതിയുമായി രംഗത്ത് വന്നിരുന്നു.
Post Your Comments