കൊച്ചി∙ ലൈംഗികമായി ചൂഷണം ചെയ്തെന്ന യുവതികളുടെ പരാതിയിൽ ടാറ്റൂ സ്റ്റുഡിയോ ഉടമയും കലാകാരനുമായ പിഎസ്. സുജീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾക്കെതിരായി യുവതികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. ശനിയാഴ്ച വൈകിട്ട് ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തി പ്രതി സുജീഷ് കീഴടങ്ങിയതിന് പിന്നാലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പാലാരിവട്ടം സ്റ്റേഷനിലും ചേരാനല്ലൂർ സ്റ്റേഷനിലുമായി ബലാത്സംഗമുൾപ്പെടെ 6 കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇടപ്പള്ളിയിലെ ‘ഇൻക്ഫെക്റ്റെഡ് ടാറ്റൂ സ്റ്റുഡിയോ’യിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ശനിയാഴ്ച വൈകിട്ട് പൊലീസ് ഇവിടെയെത്തി തെളിവ് ശേഖരിച്ചിരുന്നു.
പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി
സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ സൂജീഷ് ലൈംഗികാതിക്രമം നടത്തിയതായി ഒരു യുവതി സമൂഹ മാധ്യമത്തിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിന് പിന്നാലെ ഒട്ടേറെപ്പേർ തങ്ങൾക്കുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
Post Your Comments