UAELatest News

പോലീസിന്റെ കാലാവസ്ഥ മുന്നറിയിപ്പുകൾക്ക് നന്ദിയറിച്ച് യു.എ.ഇ.ജനത

ദുബായ്: കനത്തമഴയെത്തുടർന്ന് അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ പോലീസ് സേന മുന്നറിയിപ്പ് നൽകികൊണ്ട് സന്ദേശങ്ങൾ അയച്ചതിന് നന്ദിയറിച്ച് ജനങ്ങൾ. അലാറം പോലെ സെക്കന്റുകൾ നീണ്ടുനിൽക്കുന്ന വാചക സന്ദേശങ്ങളാണ് പോലീസ് പുറപ്പെടുവിച്ചത്.

ഓരോരുത്തരും അവരവരുടെ അനുഭവങ്ങൾ ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും പങ്കുവെച്ചു.കൂട്ടത്തിൽ പോലീസുകാർക്ക് നന്ദിയറിയിക്കാനും ഇവർ മറന്നില്ല. ഞായറാഴ്ച വൈകുന്നേരത്തോടെ കനത്ത മഴയെത്തുടർന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയത്. മുൻകരുതൽ നടപടികളെടുക്കാൻ സോഷ്യൽ മീഡിയയിലും മൊബൈൽ അലേർട്ടുകളിലും പോലീസ് മുന്നറിയിപ്പ് നൽകി.

അബുദാബി പോലീസിന്റെ ജാഗ്രതാ നിർദേശം നിമിഷങ്ങൾക്കകം ആളുകളുടെ മൊബൈൽ ഫോണുകളിലേക്ക് എസ്.എം.എസായി എത്തിയിരുന്നു. അത്യാവശ്യമല്ലെങ്കിൽ വാഹനവുമായി പുറത്തിറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 21 കിലോമീറ്റർ വേഗമുള്ള കാറ്റാണ് വീശിയത്.

അബുദാബിയിൽ പലയിടങ്ങളിലും 26 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് ഊഷ്മാവ്. അൽ ഐൻ, അൽ ദഫ്‌റ തുടങ്ങിയ ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. തിങ്കളാഴ്ച വൈകിട്ട് നാല് മണി വരെ മോശം കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബീച്ചുകളിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്. വെള്ളക്കെട്ടുകൾക്കും തോടുകൾക്കും സമീപം പോകരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

പെട്ടെന്നുണ്ടായ മഴ വൈകുന്നേരം ജോലി കഴിഞ്ഞ് താമസസ്ഥലങ്ങളിലേക്ക് മടങ്ങുന്നവരടക്കമുള്ളവരെ ബുദ്ധിമുട്ടിലാക്കി. പൊടിക്കാറ്റും മഴയും ശക്തമായതോടെ നിരത്തുകളിലുണ്ടായവർ അടുത്തുള്ള കടകളിലേക്കും ഓഫീസുകളിലേക്കും ഓടിക്കയറിയാണ് മഴയിൽ നിന്നും രക്ഷനേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button