
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍എസ്എസ്. നിയമനിര്‍മാണം നടത്തിയില്ലെങ്കില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് ആര്‍എസ്എസ് ഓര്‍മിപ്പിച്ചു. കോടതിയില്‍ നിന്നും വിഷയം പാര്‍ലമന്റില്‍ എത്തിച്ച് നിയമനിര്‍മാണം നടത്തണമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാകുമെന്നാണ് ആര്‍എസ്എസ് വൃത്തങ്ങളുടെ നിലപാടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വാര്‍ത്ത സംബന്ധിച്ച പ്രതികരണത്തിന് ആര്‍എസ്എസ് നേതൃത്വം തയറായില്ല. ക്ഷേത്ര നിര്‍മാണത്തിന് മോദി സര്‍ക്കാര്‍ ഇതുവരെ നടത്തിയ നീക്കങ്ങള്‍ മതിയാവില്ലെന്ന് ആര്‍എസ്എസ് കുറ്റപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
Post Your Comments