ക്രിക്കറ്റില്‍ നിന്നും വിരമിച്ച് മുനാഫ് പട്ടേല്‍. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളായ 35കാരനായ മുനാഫ് പട്ടേല്‍ 12 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തോടാണ് വിട പറയുന്നത്. മുന്‍കാല താരങ്ങളടക്കം കളിക്കുന്ന ടി10 ലീഗില്‍ മുനാഫ് പങ്കെടുക്കും.
“വിരമിക്കാനുള്ള തീരുമാനത്തിൽ ദുഃഖമില്ല. എന്നോടൊപ്പം കളിച്ചവർ കളി അവസാനിപ്പിച്ച് കഴിഞ്ഞു. ധോനി മാത്രമാണ് ശേഷിക്കുന്നത്. എല്ലാവര്ക്കും സമയമായെന്നും ബാക്കിയുള്ളവര്‍ കളിക്കുമ്പോള്‍ ഞാന്‍ മാത്രം വിരമിക്കുകയാണെങ്കില്‍ മാത്രമേ ദുഃഖവും നിരാശയുമുണ്ടാകേണ്ട കാര്യമുള്ളു” എന്നു അദ്ദേഹം പറഞ്ഞു.
2006ലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലൂടെയാണ് ഇന്ത്യന്‍ ടീമിലേക്കുള്ള മുനാഫിന്റെ അരങ്ങേറ്റം. 2011 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ അതില്‍ മുനാഫ് മുഖ്യപങ്ക് വഹിച്ചു. കിരീടനേട്ടത്തില്‍ വാഴ്ത്തപ്പെടാത്ത നായകനെന്നാണ് അന്ന് ഇന്ത്യന്‍ ലോകകപ്പ് ടീമിന്റെ ബൗളിങ് പരിശീലകനായിരുന്നു എറിക് സൈമണ്‍ മുനാഫിനെ വിശേഷിപ്പിച്ചത്. 11 വിക്കറ്റുകളാണ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പേസര്‍ സ്വന്തമാക്കിയത്.
Post Your Comments