ന്യൂഡല്‍ഹി: സര്‍ക്കാര്‍ സാമ്പത്തികമായി ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും ആര്‍ബിഐയില്‍നിന്നും 3.6 ലക്ഷം കോടി സര്‍ക്കാരിലേക്ക് വകമാറ്റാനുള്ള യാതൊരു നിര്‍ദ്ദേശവും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലായെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. പോയ്കഴിഞ്ഞ ദിസങ്ങളില്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്നിന്നും 3.6 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട വാര്‍ത്ത പ്രചരിക്കപ്പെട്ടിരുന്നു .
ഇതുമായി ബന്ധപ്പെട്ടാണ് ധനമന്ത്രാലയം വിഷയത്തില്‍ വ്യക്തത വരുത്തിയത്. ട്വിറ്ററിലൂടെയായിരുന്നു ധനകാര്യ സെക്രട്ടറി ഈ കാര്യത്തില്‍ വ്യക്തമായ പ്രതികരണം നല്‍കിയത്. മേല്‍പ്പറഞ്ഞ കാര്യങ്ങളിലുണ്ടായ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ടത് ഊഹാപോഹങ്ങളിലൂടെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments