കൊച്ചി : ജോലി അന്വേഷിച്ച് കേരളത്തിലേക്ക് എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭൂരിപക്ഷവും ബംഗ്ളാദേശികൾ. നേരത്തെയും ഇത്തരത്തിൽ സൂചനകളുണ്ടായിരുന്നെങ്കിലും ഇവരുടെ എണ്ണം വളരെ വലുതാണെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ നിന്നും ആയിരക്കണക്കിന് ഫോണ്‍ കോളുകളാണ് ബംഗ്ലാദേശിലേക്ക് വിളിക്കുന്നതെന്ന് സൈബര്‍ പൊലീസ് കണ്ടെത്തി.
വ്യാജമായി നിര്‍മ്മിക്കുന്ന തിരിച്ചറിയല്‍ രേഖകളുമായിട്ടാണ് ഇവര്‍ കേരളത്തില്‍ താവളം തേടുന്നത്. ഇവരില്‍ കുറ്റവാസനയുള്ള നിരവധിപേര്‍ ഉള്‍പ്പെടുന്നത് പൊലീസിന് തലവേദനയായി മാറിയിരിക്കുകയാണ്.ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിചേര്‍ക്കപ്പെട്ട പല കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ബംഗ്ലാദേശികളുടെ പങ്ക് കണ്ടെത്തിയിട്ടുണ്ട്. നിരവധി മോഷണ അക്രമ പരമ്പരകളാണ് ഇവർ നടത്തുന്നത്.
കണ്ണൂരില്‍ മാദ്ധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് വീട് കൊള്ളയടിച്ചവരെ അന്വേഷിച്ച് ഇറങ്ങിയ പൊലീസ് രാജ്യത്തിന്റെ അതിര്‍ത്തിവരെ പ്രതികളെ പിന്തുടര്‍ന്നിരുന്നു. എന്നാൽ ഇവരും ബംഗ്ളാദേശിലേക്ക് കടന്നു കളഞ്ഞു.
Post Your Comments