
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിടിച്ച് യുവാവ് മരിച്ചു. ബിഹാറിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളിയായ കൃഷ്ണ സാഹി(29)നാണ് മരിച്ചത്.
ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ ഇദ്ദേഹത്തിന്റെ ഒരു കാൽ അറ്റുപോയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന്, ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
Read Also : സജാദും സുഹൃത്തും ചേർന്ന് യുവതിയെ പോലീസുകാരന്റെ വീട്ടിലെത്തിച്ചു, മൂവരും ചേർന്ന് കൂട്ടബലാത്സംഗം
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments