KottayamKeralaNattuvarthaNews

അന്യസംസ്ഥാനക്കാരായ തൊഴിലാളികളുടെ പണവുമായി ഹോട്ടൽ ഉടമ മുങ്ങിയതായി പരാതി

ആസാം ദാപത്തർ സ്വദേശികളായ മദുയ ബറുവയ്ക്കും സുഹൃത്ത് അജയ്ക്കുമാണ് പണം നഷ്ടമായത്

കോട്ടയം: പാലായിൽ അന്യസംസ്ഥാനക്കാരായ ഹോട്ടൽ തൊഴിലാളികളുടെ പണവുമായി ഉടമ മുങ്ങിയതായി പരാതി. ആസാം ദാപത്തർ സ്വദേശികളായ മദുയ ബറുവയ്ക്കും സുഹൃത്ത് അജയ്ക്കുമാണ് പണം നഷ്ടമായത്. ശമ്പളമായി ലഭിക്കാനുള്ള 40,000 രൂപക്ക് പുറമേ തൊഴിലാളിയുടെ അക്കൗണ്ടിൽ കിടന്ന പണവും ഉടമ വാങ്ങിച്ചെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്.

Read Also : ‘ക്രിസ്മസ് വിരുന്ന്’ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രാജ്ഭവനിലേയ്ക്ക് ക്ഷണിച്ച് ഗവര്‍ണര്‍

പൂവരണിക്ക് സമീപത്തെ ഹോട്ടലിൽ കഴിഞ്ഞ കുറേ നാളായി ഇവർ ജോലി ചെയ്ത് വരുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് ഉടമ ഇവരുടെ ശബളവും അക്കൗണ്ടിൽ കിടന്ന പണവും വാങ്ങിച്ചെടുക്കുകയായിരുന്നു.

സംഭവത്തിൽ, തൊഴിലാളികളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button