AlappuzhaNattuvarthaLatest NewsKeralaNews

വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം : അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

പ​ശ്ചി​മ ബം​ഗാ​ൾ ഹൂ​ഗ്ലി സ്വ​ദേ​ശി സോ​വ​ൻ മ​ർ​മ്മാ​ക്കറാണ് ​(24)​ അറസ്റ്റിലായത്

ചാ​രും​മൂ​ട്: വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ അ​റ​സ്റ്റിൽ. പ​ശ്ചി​മ ബം​ഗാ​ൾ ഹൂ​ഗ്ലി സ്വ​ദേ​ശി സോ​വ​ൻ മ​ർ​മ്മാ​ക്കറാണ് ​(24)​ അറസ്റ്റിലായത്.

ക​ഴി​ഞ്ഞ 19 നാ​യി​രു​ന്നു കേസിനാസ്പദമായ സംഭവം. ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര​യി​ലു​ള്ള അ​ജി​ഖാ​ന്‍റെ ത​ടി​മി​ല്ലി​ൽ ജോ​ലി ചെ​യ്യു​ന്ന ബം​ഗാ​ൾ സ്വ​ദേ​ശി സ​മ​ദു​ൽ ഹ​ക്ക് താ​മ​സ സ്ഥ​ല​ത്തു ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 55,000 രൂ​പ​യാ​ണ് മോ​ഷ​ണം പോ​യ​ത്. പ്ര​തി ഇ​വി​ടെ ജോ​ലി അ​ന്വേഷി​ച്ചെ​ത്തി​യ​താ​യി​രു​ന്നു. പ​ണം മോ​ഷ​ണം പോ​യ​തു മു​ത​ൽ പ്ര​തി​യെ​യും കാ​ണാ​തെ വ​ന്ന​തോ​ടെ​യാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Read Also : ബ്രേക്ക്ഫാസ്റ്റിന് വ്യത്യസ്ത രുചിയിൽ തയ്യാറാക്കാം റവ ദോശ

പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ പൊലീ​സ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, വി​മാ​ന​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ വി​മാ​ന ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​താ​യി ക​ണ്ടെ​ത്തു​ക​യും നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തു​ നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button