റനില്‍ വിക്രമസിംഗെയെ മാറ്റി പ്രതിപക്ഷ നേതാവായ മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയായി സിരിസേന നിയമിച്ചിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രധാനമന്ത്രിയായ തന്നെ മാറ്റിയത് ഭരണഘടനാ വിരുദ്ധമാണെന്നും 225 അംഗ പാര്‍ലമെന്റില്‍ തനിക്കുള്ള ഭൂരിപക്ഷം തെളിയിക്കാനാകുനെന്നും റനില്‍ വിക്രമസിംഗെ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ കോടികളുടെ വാഗ്ദാനങ്ങളാണ് എംപി മാര്‍ക്ക് വന്നുകൊണ്ടിരിക്കുന്നത്.
മഹിന്ദ രാജപക്ഷെയുടെ പക്ഷം ചേരാന്‍ 5 കോടി വാഗ്ദാനം തനിക്ക് ലഭിച്ചതായി കുറുമാന് എംപി ആരോപിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തെ ചൊല്ലി വലിയ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് യോഗം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. നവംബര്‍ 7 ന് ബുധനാഴ്ച യോഗം വിളിച്ചു കൂട്ടാന്‍ പ്രസിഡന്റ് സമ്മതിച്ചതെന്ന് സ്പീക്കര്‍ കരു ജയസൂര്യ അറിയിച്ചു. പാര്‍ലമെന്റ് ചേരാന്‍ തന്നെ ഫോണിലുടെ സമ്മതം അറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments