KeralaLatest News

പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് നേരെയുള്ള വധ ഭീഷണി; കത്തിന്റെ ഉറവിടം കണ്ടെത്തി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് നേരെയുണ്ടായ വധഭീഷണിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മുംബൈ മലയാളിയെന്ന് അവകാശപ്പെടുന്ന വ്യക്തി പേരും വിലാസവും അടക്കമുള്ളവ വെളിപ്പെടുത്തിക്കൊണ്ടാണ് ഭീഷണിക്കത്ത് അയച്ചിട്ടുള്ളത്.മോഹന്‍ കെ. നായര്‍ എന്ന പേരാണ് കത്തിലുള്ളത്. മഹാരാഷ്ട്രയിലെ മഹാബലേശ്വരില്‍ നിന്ന് സ്പീഡ്പോസ്റ്റിലാണ് കത്തു വന്നത്.

ഒക്ടോബര്‍ 29ന് എഴുതിയ കത്തില്‍ ഇയാള്‍ കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെത്തുമെന്നും അറിയിച്ചിട്ടുണ്ട്. കാസര്‍കോട് നിന്നു ശ്രീധരന്‍ പിള്ള ആരംഭിക്കാനിരിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയോടൊപ്പം ഇയാളും ഉണ്ടാവും എന്നാണു വെളിപ്പെടുത്തയിട്ടുള്ളത്. ‘രാജീവ് ഗാന്ധിയുടേത് പോലുള്ള അന്ത്യം’ ആയിരിക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ നേരിടുക എന്നാണു കത്തിലെ ഭീഷണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button