കോഴിക്കോട്: ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം വന്‍ വിവാദത്തില്‍. ഇതിന് എതിരെ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള രംഗത്ത് വന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരേയും താനുള്‍പ്പെടുന്ന ഗവര്‍ണര്‍മാരേയുമാണ് മുഖ്യമന്ത്രി അവഹേളിച്ചതെന്ന് പി.എസ് ശ്രീധരന്‍ പിള്ളയുടെ ഫേസ്ബുക്കില്‍ കുറിച്ചു. ക്രൈസ്തവ സഭകളുമായി തനിക്ക് എടുത്ത ബന്ധമാണുള്ളതെന്നും പി.എസ് ശ്രീധരന്‍പിള്ള തന്റെ കുറിപ്പില്‍ പറയുന്നു.
Read Also: രാസവസ്തു കുത്തിവച്ച് മക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചു: മലയാളി നഴ്സ് അറസ്റ്റില്‍
കഴിഞ്ഞ ദിവസം ഇന്ത്യന്‍ പെന്തകോസ്ത് ദൈവസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് പി.എസ് ശ്രീധരന്‍പിള്ളയെ പ്രകോപിപ്പിച്ചത്. മണിപ്പൂര്‍ വിഷയമുള്‍പ്പെടെ മുന്‍നിര്‍ത്തിയുള്ള വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ ചിലര്‍ നിങ്ങളുടെ അടുത്തേക്ക് വരുന്നുണ്ടെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതിനെതിരായാണ് പി.എസ് ശ്രീധരന്‍ പിള്ളയുടെ പോസ്റ്റ്.
Post Your Comments