Latest NewsIndiaNews

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് വധഭീഷണി: റിപ്പബ്ലിക് ദിനത്തില്‍ മന്നിനെ കൊലപ്പെടുത്തുമെന്ന് ഖാലിസ്ഥാന്‍ നേതാവ്

അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ റിപ്പബ്ലിക് ദിനത്തില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത് വന്ത് സിങ് പന്നൂന്‍ ആണ് വധഭീഷണി മുഴക്കിയത്. ഗുണ്ടാ സംഘങ്ങള്‍ക്ക് മന്നിനെ ജനുവരി 26 ന് ആക്രമിക്കാന്‍ പന്നൂന്‍ നിര്‍ദേശം നല്‍കിയതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭഗവന്ത് മന്നിന്റെ സുരക്ഷ ശക്തമാക്കി. ഭഗവന്ത് മന്നിന് ഇസഡ് പ്ലസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ, റിപ്പബ്ലിക് ദിന പരിപാടിയില്‍ ഒരു സുരക്ഷയും കൂടാതെ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുര്‍പത് വന്ത് സിങ് പന്നൂന്‍ വെല്ലുവിളിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button