കുവൈറ്റ് സിറ്റി : മൈക്രൊവേവ് അവ്ൻ സ്കൂൾ കഫ്റ്റീരിയകളിൽ നിരോധിച്ച് കുവൈറ്റ്. ചിലർ തണുത്ത ഭക്ഷണം ചൂടാക്കി നൽകുവാൻ ഈ സംവിധാനം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ഭക്ഷ്യ-പോഷകാഹാര വിഭാഗം ഡയറക്ടർ സൗദ് അൽ ജലാൽ അറിയിച്ചു. അതത് ദിവസത്തെ ഭക്ഷണം വിൽക്കുന്നതിന് മാത്രമാണ് അനുമതിയുള്ളത്. എന്നാൽ തലേദിവസത്തെ ഭക്ഷണമാണ് ഇങ്ങനെ ചൂടാക്കി നൽകുന്നത്. അതിനാൽ കഫ്റ്റീരിയകളിൽ നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന കാര്യം സ്കൂൾ ഭരണവിഭാഗം ഉറപ്പുവരുത്തണമെന്നു അധികൃതർ അറിയിച്ചു.
Post Your Comments