ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപിയുടെ നിലപാട് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് സര്‍വേ. നവംബറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ കേരളത്തില്‍ എന്ത് സംഭവിക്കുമെന്ന വിഷയത്തില്‍ റിപബ്ലിക് ടിവിയും സി വോട്ടറും സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇത്തരമൊരു അഭിപ്രായം രൂപപ്പെട്ടത്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബിജെപി എത്രക്കണ്ട് പ്രക്ഷോഭങ്ങള്‍ നടത്തിയാലും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യില്ലാ എന്നാണ് സര്‍വേയുടെ കണ്ടെത്തല്‍.
കേരളത്തില്‍ ആകെയുള്ള 20 സീറ്റില്‍ 16ഉം യുഡിഎഫ് (യുപിഎ) സ്വന്തമാക്കുമെന്നാണ് സര്‍വേയുടെ പ്രവചനം. അതേസമയം എല്‍ഡിഎഫിന്റെ സീറ്റുകള്‍ നാലായി ചുരുങ്ങും. എന്നാല്‍ കേരളത്തില്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന ബിജെപിക്ക് ഇക്കുറിയും അക്കൗണ്ട് തുറക്കാനാകില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. 40.4 ശതമാനം വോട്ട് ഷെയര്‍ യുഡിഎഫിന് ലഭിക്കുമ്പോള്‍ എല്‍ഡിഎഫിന്റെ വോട്ട് ഷെയര്‍ 29.3 മാത്രമാണ് ലഭിക്കുക.
കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സീറ്റ് നേടാന്‍ കച്ചമുറുക്കുന്ന ബിജെപിക്ക് 17.5 ശതമാനമാണ് വോട്ട് ഷെയര്‍ ലഭിക്കുക. എന്നാല്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും വോട്ടുകള്‍ ബിജെപിയിലേക്ക് എത്തുമെന്നും സര്‍വേ പറയുന്നു. എന്നാല്‍ എങ്കിലും ബിജെപിക്ക് ഒരു സീറ്റ് വിജയിക്കാനുള്ള സാധ്യതയില്ലെന്നാണ് സര്‍വേ ഫലം.
യുഡിഎഫില്‍ 16 സീറ്റില്‍ 10ലും കോണ്‍ഗ്രസ് വിജയിക്കും. വോട്ട് ഷെയറിലുണ്ടാകുന്ന ഭീമമായ നഷ്ടം എല്‍ഡിഎഫിന് വലിയ തിരിച്ചടിയാണ് സമ്മാനിക്കുക. നേരത്തെ ‘എബിപി-വോട്ടര്‍ സര്‍വേ’യും സമാനമായ ഫലം പ്രഖ്യാപിച്ചിരുന്നു. ആകെയുള്ള 20 സീറ്റില്‍ 16 സീറ്റും യുഡിഎഫ് നേടുമ്പോള്‍ എല്‍ഡിഎഫിന് ലഭിക്കുക നാല് സീറ്റുകള്‍ മാത്രമാണ്. ബിജെപിക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്ന് സര്‍വേ പറയുന്നു.
Post Your Comments