തിരുവനന്തപുരം: തന്റെ ഫോട്ടോ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പോസ്റ്റിട്ടതിനെതിരെ വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാൽ ഡിജിപിക്ക് പരാതി നൽകി. പോലീസ് ആസ്ഥാനത്ത് നേരിട്ട് ഡിജിപിയെ കണ്ട ശേഷമാണ് ഷാഹിദ പരാതി നൽകിയത്. പരാതി സൈബർ സെല്ലിന് കൈമാറിയതായും അവർ അറിയിച്ചു. മുസ്ലീം പേഴ്‌സണല്‍ ലോ വനിതാ ബോര്‍ഡ് അധ്യക്ഷ എന്ന പേരില്‍ ഒരു ചാനലിലെ ചർച്ചയിൽ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ന്യായീകരിച്ച് സംസാരിച്ച രീതിയിലായിരുന്നു ഫോട്ടോ പ്രചരിപ്പിച്ചത്.
തന്റെ ഫോട്ടോ ഉപയോഗിച്ച് താന്‍ ഒരിക്കലും എവിടെയും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും യര്‍ന്ന പദവിയിലിരിക്കുന്ന സ്ത്രീകളെ മോശമായി ചിത്രീകരിക്കാനും രാഷ്ട്രീയമായും വ്യക്തിപരമായും തകര്‍ക്കാനുമുളള നീക്കം നടത്തുന്നവരാണ് പോസ്റ്റിന് പിന്നിലെന്നും ഷാഹിദാ കമാല്‍ വ്യക്തമാക്കി.
Post Your Comments