KeralaLatest NewsIndiaNews

ഷാഹിദയുടെ പ്രവർത്തനങ്ങൾ കസാഖിസ്ഥാൻ സർവ്വകലാശാല എങ്ങനെ അറിഞ്ഞു?: ഷാഹിദ കമാലിനോട് ലോകായുക്ത

തിരുവനന്തപുരം: ഷാഹിദയുടെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഖസാക്കിസ്ഥാന്‍ സര്‍വകലാശാല എങ്ങനെ അറിഞ്ഞുവെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനോട് ലോകായുക്ത. ഷാഹിദാ കമാലിനെതിരായ വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയിലാണ് ലോകായുക്തയുടെ ചോദ്യം. ഷാഹിദയുടെ സര്‍ട്ടിഫിക്കറ്റുകള്‍ എവിടെയെന്നും സത്യസന്ധത ബോധ്യപ്പെടണം എങ്കില്‍ രേഖകള്‍ ഹാജരാക്കണമെന്നും ലോകായുക്ത അറിയിച്ചു.

ഡോക്ടറേറ്റ് കസാഖിസ്ഥാൻ സർവ്വകലാശാലയിൽ നിന്നാണെങ്കിൽ, ഷാഹിദയുടെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ കസാഖിസ്ഥാൻ സർവ്വകലാശാല എങ്ങനെയറിഞ്ഞുവെന്ന് കോടതി ചോദിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും ലോകായുക്ത നിർദ്ദേശം നൽകി. അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോൾ രേഖകൾ കോടതിക്ക് മുന്നിലെത്തിക്കണമെന്നും ലോകായുക്ത നിർദേശം നൽകി.

വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ വിചിത്ര വാദങ്ങളാണ് ഷാഹിദ ഉയർത്തുന്നത്. യൂണിവേഴ്സിറ്റിയിലെ മലയാളിയായ ഒരു പ്രതിനിധിയാണ് കസാഖിസ്ഥാൻ സർവ്വകലാശാലയിലേക്ക് തന്നെ ശുപാർശ ചെയ്തതെന്ന് ഷാഹിദ മറുപടി നൽകി. കേസിന്റെ വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്നും ഷാഹിദ ലോകായുക്തയോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button