
സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 വയസായി ഉയര്‍ത്തുമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ കൈയ്യടിച്ച് സ്വീകരിച്ച് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ. പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ ഷാഹിദാ കമാൽ ആൺകുട്ടികളുടെ വിവാഹ പ്രായം 24 ആക്കി ഉയർത്തണമെന്നും അഭിപ്രായപ്പെട്ടു.
Also Read:പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : യുവാവ് പിടിയിൽ
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുമെന്ന് വ്യക്തമാക്കിയ കേന്ദ്ര സർക്കാറെ പ്രശംസിച്ച് നിരവധി പേര് രംഗത്ത്. ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഈ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്നാണ് വിവരം. രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് 2020ലാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായാണ് ബില്‍ നടപ്പിലാക്കാന്‍ പോകുന്നത്.
കാബിനറ്റിന്റെ അംഗീകാരത്തെത്തുടര്‍ന്ന്, 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുമെന്നും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തിനിയമങ്ങളിലും ഭേദഗതി കൊണ്ടുവരുമെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 1978ലാണ് രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 15 വയസില്‍ നിന്ന് 18 ആക്കി ഉയര്‍ത്തിയത്. 1929ലെ ശാരദാ ആക്ട് ഭേദഗതി ചെയ്തായിരുന്നു ഈ തീരുമാനം.
Post Your Comments