Latest NewsKeralaNews

‘ഞാൻ ഇപ്പോഴും പഠിച്ച് കൊണ്ടിരിക്കുന്നു’: വനിതാ കമ്മിഷന്‍ അംഗമാകാന്‍ വിദ്യാഭ്യാസം മാനദണ്ഡമല്ലെന്ന് ഷാഹിദാ കമാൽ

വനിതാ കമ്മിഷന്‍ അംഗമാകാന്‍ വിദ്യാഭ്യാസം മാനദണ്ഡമല്ലെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. വിദ്യാഭ്യാസയോഗ്യതയുടെ പേരില്‍ മനഃപൂർവ്വം വിവാദങ്ങളുണ്ടാക്കി തന്നെ വേട്ടയാടാനാണ് ചിലരുടെ ശ്രമമെന്ന് ഷാഹിദാ കമാൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നപക്ഷങ്ങള്‍ സിപിഎമ്മിലേക്ക് എത്തുന്നത് അപകടമാണെന്ന് മനസിലാക്കി കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലേക്ക് വരുന്ന നേതാക്കളെ മാനസികമായി ആക്രമിക്കുകയായിരുന്നു വിവാദങ്ങൾ ഉണ്ടാക്കിയവരുടെ ലക്ഷ്യമെന്നും ഷാഹിദ പറഞ്ഞു.

തന്നെ വ്യക്തിഹത്യ ചെയ്യുകയാണ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഉണ്ടായ പിഴവുകളുടെ പേരും പറഞ്ഞ് തനിക്കെതിരെ വ്യാജവാര്‍ത്തകളും കെട്ടി ചമയ്ക്കുകയാണ് എന്നും അവര്‍ പറഞ്ഞു. വനിതാ കമ്മീഷന്‍ അംഗമാകുന്നതിന് വിദ്യാഭ്യാസ യോഗ്യത ഒരു മാനദണ്ഡമല്ല. ഇപ്പോഴും താന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ് എന്നും ഷാഹിദ കമാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് മാസത്തിനിടയില്‍ തനിക്കെതിരെ 36 വ്യാജ വാര്‍ത്തകള്‍ ഉണ്ടായെന്നും പത്ത് വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങളെയാണ് വിവാദമാക്കി മാറ്റിയത് എന്നും അവര്‍ വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയില്‍ ആയിരുന്നത് കൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നത് എന്നാലിപ്പോള്‍ ഡോക്ടറേറ്റ് വിവാദവുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റുകളെല്ലാം ലോകായുക്ത പരിശോധിച്ചു. പ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്ന് അവര്‍ക്ക് ബോധ്യമായെന്നും ഷാഹിദ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button