KeralaLatest News

നവംബര്‍ 13 വരെ നാമജപ യജ്ഞം തുടരും: ജി. സുകുമാരന്‍ നായര്‍

അതേസമയം നവംബര്‍ അഞ്ചിന് ശബരിമല നട തുറക്കുമെന്നും അതിനാല്‍ റിവ്യൂ ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്നുള്ള ആവശ്യം കോടതി തള്ളി

കോട്ടയം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് നീട്ടിീയ സാഹചര്യത്തില്‍ നവംബര്‍ 13 വരെ എന്‍എസ്എസ് നാമജപ യജ്ഞം നടത്തുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സര്‍ക്കാരിന്റെ കണ്ണ്തുറക്കാനാണ് പ്രാര്‍ഥന. അതേസമയം വിധി പ്രതികൂലമായാല്‍ തുടര്‍നടപടി സംബന്ധിച്ചു ആലോചന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പെരുന്നയില്‍ എന്‍എസ്എസ് പതാക ദിനാചരണത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അതേസമയം നവംബര്‍ അഞ്ചിന് ശബരിമല നട തുറക്കുമെന്നും അതിനാല്‍ റിവ്യൂ ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്നുള്ള ആവശ്യം കോടതി തള്ളി. നവംബര്‍ അഞ്ചിന് ഒരു ദിവസം മാത്രമാണ് ശബരിമല നട തുറക്കുന്നതെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button