
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധി അംഗീകരിക്കുന്നു എന്ന് പറഞ്ഞത് രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ നിലപാട് ആണെന്നും അതിനൊപ്പം തന്നെ സംസ്ഥാനത്തെ കോൺഗ്രസ് പാര്‍ട്ടിയുടെ നിലപാടും അദ്ദേഹം അംഗീകരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിലൂടെ ജനാതിപത്യ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന നേതാവാണ് അദ്ദേഹം എന്ന് ഇതിലൂടെ വ്യക്തമായി എന്നും ചെന്നിത്തല പറയുന്നു.
സിപിമ്മിലും ബിജെപിയിലും അത് നടക്കില്ല മോദി പറയുന്നതും മുഖ്യൻ പറയുന്നതും ഒഴികെ മറ്റൊന്നും അവർ ചെയ്യുന്നില്ല. എന്നാല്‍ കോണ്‍ഗ്രസില്‍ അങ്ങനെയല്ല എന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാടിലൂടെ വ്യക്തമാകുന്നത്. ശബരിമലയിൽ പിണറായിയും കൂട്ടരും പ്രശ്നങ്ങൾ വഷളാക്കാൻ ആണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ എത്തി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് അമിത് ഷാ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്നു പറഞ്ഞ ചെന്നിത്തല കോണ്‍ഗ്രസ് മൂന്ന് പദയാത്രകള്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചു.
Post Your Comments