തിരുവന്തപുരം: ഒമ്പത്, പത്ത് ക്ലാസ്സുകളിലെ സാമൂഹിക പാഠം പുസ്തകത്തില്‍ നിന്നും ചരിത്ര പുരുഷന്മാരെ കുറിച്ചുള്ള കുറിപ്പുകള്‍ നീക്കം ചെയ്യാനുള്ള തീരുമാനം കരിക്കുലം കമ്മിറ്റി പിന്‍വലിച്ചു. ഇത്തരത്തിലുള്ള പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കാനും ഒഴിവാക്കാനുമുള്ള കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്.
കുഞ്ഞാലി മരയ്ക്കാര്‍, ചെമ്പകരാമന്‍പിള്ള, വി.പി. മേനോന്‍, വിക്രംസാരാഭായ്, ചേറ്റൂര്‍ ശങ്കരന്‍നായര്‍, കുളച്ചല്‍ യുദ്ധം, കുണ്ടറ വിളംഭരം, പടപ്പാടുകള്‍, ലാറ്റിനമേരിക്കന്‍ വിപ്ലവം എന്നിവയെ കുറിച്ചുള്ള ലഘു കുറിപ്പുകളാണ് നീക്കം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. അതേസമയം ഇതിനെതിരെ കരിക്കുലം കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ അസീസ്, പി. ഹരിഗോവിന്ദന്‍ സി.പി. ചെറിയമുഹമ്മദും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കൂടാതെ ഇതിനെ ചൊല്ലി സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ കുഞ്ഞാലിമരയ്ക്കാരെയും തുഹ്ഫത്തുല്‍ മുജാഹിദീനെയും സംബന്ധിച്ച പാഠഭാഗം മാറ്റുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാനഗഹിതമാണെന്ന് എസ്.സി.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ പ്രസാദ് വ്യക്തമാക്കി.
Post Your Comments