ദുബായ്: ഓൺലൈനിലൂടെ പണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ട് എന്തെങ്കിലും ശ്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഒട്ടും വൈകാതെ വിവരം അറിയിക്കണമെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. തട്ടിപ്പുകള്‍ക്ക് ഇരയാവുന്നവര്‍ അക്കാര്യം പൊലീസിനെ അറിയിക്കാത്തതുകൊണ്ട് കൂടുതല്‍ പേരെ വലയിലാക്കാന്‍ തട്ടിപ്പുക്കാര്‍ക്ക് സാധിക്കുന്നുവെന്നും ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി പറഞ്ഞു.
ഹാക്കിങ് ഉള്‍പ്പെടെയുള്ള എല്ലാ തട്ടിപ്പുകളെയും കുറിച്ച് ദുബായ് പൊലീസിന്റെ ഇ – ക്രൈം റിപ്പോര്‍ട്ടിങ് പ്ലാറ്റ്ഫോമിലൂടെ പരാതിപ്പെടാനാവും. സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടാതെയും സുരക്ഷിതമായും നിരവധിപ്പേര്‍ പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ദുബായ് പൊലീസ് അധികൃതര്‍ അറിയിച്ചു. എന്നാൽ സ്വകാര്യ വിവരങ്ങള്‍ പരസ്യമാകുമെന്ന് ഭയന്നാണ് പലരും ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കാനോ പരാതി പറയാനോ തയ്യാറാവാത്തത്.
Post Your Comments