Latest NewsMobile Phone

ഷവോമി മീ മിക്‌സ് 3 പുറത്തിറക്കി; വില കേട്ട് അമ്പരന്ന് ഉപയോക്താക്കള്‍

നവംബര്‍ ഒന്ന് മുതല്‍ ചൈനയില്‍ ലഭ്യമാകുന്ന ഫോണിന്റെ 35,000 രൂപയ്ക്ക് അടുത്താണ് വില വരുക എന്നാണ് സൂചന.

ബീയജിംഗ്: ഷവോമിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ മീ മിക്‌സ് 3 പുറത്തിറക്കി. ചൈനയിലെ ഫോര്‍ബിഡന്‍ സിറ്റിയിലായിരുന്നു ചടങ്ങ്. ഗ്രീന്‍, ബ്ലൂ, ബ്ലാക്ക് നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകും. 6ജിബി+128 ജിബി, 8ജിബി+128 ജിബി പതിപ്പ്, 8ജിബി+256 ജിബി, 10ജിബി+256 ജിബി എന്നിങ്ങനെ നാല് പതിപ്പുകളില്‍ ഈ ഫോണ്‍ഇറങ്ങും. എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയുടെ റെസല്യൂഷന്‍ 2340 ഃ 1080 പിക്‌സലാണ്. 19:5:9 ആണ് ഫോണിന്റെ സ്‌ക്രീന്‍ അനുപാതം.

നവംബര്‍ ഒന്ന് മുതല്‍ ചൈനയില്‍ ലഭ്യമാകുന്ന ഫോണിന്റെ 35,000 രൂപയ്ക്ക് അടുത്താണ് വില വരുക എന്നാണ് സൂചന. നവംബര്‍ മധ്യത്തോടെ ഈ ഫോണിന്റെ ഇന്ത്യന്‍ ലോഞ്ചിംഗ് ഉണ്ടായേക്കും. 6.39 ഇഞ്ച് എഫ് എച്ച്ഡി പ്ലസ് സ്ത്രീന്‍ ആണ് ഈ ഫോണിനുള്ളത്. ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ അനുഭവത്തോടൊപ്പം 10ജിബി റാം ശേഷിയിലാണ് ഫോണ്‍ എത്തുന്നത്.

സ്‌ക്രീന്‍ ബോഡി റെഷ്യൂ 93.4 വരും. പിന്നില്‍ ഇരട്ട ക്യാമറ സംവിധാനത്തോടെയാണ് മീ മിക്‌സ് 3 എത്തുന്നത് 12 എംപി വീതമാണ് ഇരുക്യാമറകളുടെയും പിക്‌സല്‍ ശേഷി. മുന്നിലും ഇരട്ട ക്യാമറകളാണ് ഒന്ന് 24 എംപിയും രണ്ടാമത്തെത് 2 എംപിയുമാണ്. വയര്‍ലെസ് ചാര്‍ജ് സംവിധാനത്തോടെയാണ് ഫോണ്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button