കാണ്‍പുര്‍: 140 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും മറ്റ് ആഭരണങ്ങളും കളവ് പോയെന്ന പരാതിയുമായി ആഭരണവ്യാപാരി പോലീസിനെ സമീപിച്ചു. കാണ്‍പൂരിലെ ബിര്‍ഹാന റോഡില്‍ ആഭരണക്കട നടത്തുന്ന ആളാണ് പോലീസില്‍ പരാതി നല്‍കിയത്. 10,000 കാരറ്റ് വജ്രം, 500 കിലോഗ്രാം വെള്ളി, 100 കിലോഗ്രാം സ്വര്‍ണം, 5000 കാരറ്റ് മതിപ്പുള്ള ആഭരണങ്ങള്‍, ചില സുപ്രധാന രേഖകള്‍ എന്നിവ കളവുപോയെന്നാണ് ആരോപണം. അഞ്ചു വര്‍ഷം മുന്‍പ് അടച്ചുപൂട്ടിയ കടയില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടെന്നാണ് പരാതി.
തര്‍ക്കത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ആഭരണശാല പോലീസിന്റെ സാന്നിധ്യത്തില്‍ തുറന്നുനല്‍കണമെന്ന് അടുത്തിടെ കോടതി ഉത്തരവിട്ടു. എന്നാല്‍ കട തുറക്കാന്‍ കഴിയും മുന്‍പ് ഉടമ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ബിസിനസ് പങ്കാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കട അടച്ചുപൂട്ടിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കടയിലെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
Post Your Comments