News

പി എസ് ശ്രീധരന്‍പിള്ളക്കും കൊല്ലം തുളസിക്കും തന്ത്രിക്കുമെതിരെ സുപ്രീംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി

ഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന കേസിലെ വിധിയുടെ പേരില്‍ സുപ്രീംകോടതിക്കെതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ പ്രമുഖരായ മൂന്ന്‌പോര്‍ക്കെതിരെ സുപ്രീംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളക്കും നടന്‍ കൊല്ലം തുളസിക്കും ശബരിമല ക്ഷേത്രം തന്ത്രിക്കുമെതിരെയാണ് സുപ്രീംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. . രണ്ട് വനിതാ അഭിഭാഷകരാണ് ഹര്‍ജി നല്‍കുന്നത്.

ശബരിമല സ്ത്രീ പ്രവേശന കേസിലെ വിധിയുടെ പേരില്‍ സുപ്രീംകോടതിക്കെതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് വനിത അഭിഭാഷകരായ ഡോ. ഗീനകുമാരി, വര്‍ഷ എന്നിവര്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, നടന്‍ കൊല്ലം തുളസി, പ്രാദേശിക ബി.ജെ.പി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരെയാണ് ഗീനാകുമാരിയുടെ കോടതി അലക്ഷ്യ ഹര്‍ജി.
അഭിഭാഷകയായ വര്‍ഷയാണ് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബാംഗം രാമവര്‍മ്മ എന്നിവര്‍ക്കെതിരെ ഹര്‍ജി നല്‍കുന്നത്.സുപ്രീംകോടതി വിധി പ്രകാരം എത്തിയ സ്ത്രീകളെ തടഞ്ഞു. ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയ വിശ്വാസിളായ സ്ത്രീകളെ മര്‍ദ്ദിച്ചു. സ്ത്രീകളെ തടഞ്ഞുനിര്‍ത്തി പരിശോധന, സുപ്രീംകോടതി വിധിക്കെതിരെ തിരുവനന്തപുരത്തേക്ക് നടത്തിയ റാലി, ഇന്ത്യന്‍ ഭരണഘടന വിദേശികള്‍ എഴുതിയതാണെന്ന പ്രസ്താവന, കൊല്ലം തുളസിയുടെ പ്രസംഗം, സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടക്കുമെന്ന തന്ത്രിയുടെ പ്രഖ്യാപനം ഇതൊക്കെ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കേണ്ട കുറ്റമാണെന്ന് ഹര്‍ജികളില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button