ThrissurNattuvarthaLatest NewsKeralaNews

സംഘപരിവാറിനെതിരെ വിമര്‍ശനം: വിഎസ് സുനില്‍കുമാറിനെ ചോദ്യം ചെയ്ത പ്രവർത്തകനെ പുറത്താക്കി

തൃശൂര്‍: സിപിഐ സര്‍വീസ് സംഘടനയുടെ സമ്മേളനത്തില്‍ സംഘപരിവാറിനെ വിമര്‍ശിച്ച വിഎസ് സുനില്‍കുമാറിനെ ചോദ്യം ചെയ്ത പ്രതിനിധിയെ പുറത്താക്കി. തൃശൂരില്‍ നടന്ന കെആര്‍ഡിഎസ്എ സംസ്ഥാന സമ്മേളനത്തിലാണ് സംഭവം. ശബരിമല വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ജോയിന്റ് കൗണ്‍സില്‍ സുല്‍ത്താന്‍ ബത്തേരി മേഖലാ പ്രസിഡന്റ് പി.രവി എതിര്‍പ്പുമായി എഴുന്നേറ്റത്.

അതേസമയം സംഭവത്തില്‍ സുനില്‍കുമാറിനോട് ഖേദം പ്രകടിപ്പിച്ചാണ് നേതാക്കള്‍ പ്രശ്‌നം അവസാനിപ്പിച്ചത്. ചോദ്യമുന്നയിച്ചയാളെ പുറത്താക്കിയതിനാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ സമ്മേളനത്തില്‍ ഉയര്‍ന്നില്ല.

മോഡലുകളുടെ മരണം: അന്‍സിയെയും സംഘത്തെയും സൈജു ആഫ്റ്റര്‍ പാര്‍ട്ടിക്ക് നിര്‍ബന്ധിച്ചു, നിർണ്ണായക വിവരങ്ങൾ പുറത്ത്

അനിഷ്ടസംഭവത്തില്‍ കെആര്‍ഡിഎസ്എ നേതാക്കള്‍ വേദിയില്‍വെച്ചുതന്നെ സുനില്‍കുമാറിനോട് ഖേദം പ്രകടിപ്പിച്ചു. സിപിഐയുടെ സജീവ പ്രവര്‍ത്തകരുള്ള കെആര്‍ഡിഎസ്എയുടെ സമ്മേളനത്തിൽ ഉയർന്ന സംഘപരിവാര്‍ അനുകൂല ചോദ്യം പാര്‍ട്ടി നേതാക്കളെ ഞെട്ടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button