മെക്സിക്കോ :മെക്സിക്കോയെ ലക്ഷ്യമിട്ട് വില്ല ചുഴലിക്കാറ്റ് എത്തുന്നു. കാറ്റഗറി നാല് അതീവ അപകടകരമായ ചുഴലിക്കാറ്റ് വിഭാഗത്തിലാണ് വില്ലയെ പെടുത്തിയിരിക്കുന്നത്.
ഞായറാഴ്ച പസഫിക് മഹാസമുദ്രത്തില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മെക്സിക്കന്‍ തീരമായ മസാറ്റനും പ്യൂര്‍ട്ടോ വല്ലാര്ട്ടയ്ക്കും ഇടയില്‍ വീശുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൊവ്വാഴ്ച മുതല്‍ മധ്യ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ മെക്സിക്കോയുടെ തീരത്ത് ശക്തമായ മഴയും കാറ്റും അനുഭവപ്പെടുമെന്ന് യുഎസ് നാഷനല്‍ ഹരികെയ്ന് സെന്റര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സാന്‍ ബ്ലാസ് മുതല്‍ മസാറ്റന് തീരം വരെ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
നിലവില്‍ മെക്സിക്കന്‍ നഗരമായ കാബോ കൊറിയെന്റെസിന്റെ തെക്ക് തെക്കു പടിഞ്ഞാറ് 340 കിലോമീറ്റര്‍ അകലെയാണ് വില്ലയുള്ളത്. മണിക്കൂറില്‍ 230 കിലോമീറ്ററാണ് വേഗം.
Post Your Comments