Latest NewsNewsInternational

ബസ് ട്രക്കിലേയ്ക്ക് ഇടിച്ചുകയറി അഗ്നി ഗോളമായ: ദുരന്തത്തില്‍ 41 മരണം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയുടെ തെക്കന്‍ മേഖലയില്‍ ബസ് അപകടത്തില്‍പ്പെട്ട് 41 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് 48 പേരുമായി പോയ ബസ് ട്രെക്കിലേക്ക് ഇടിച്ച് കയറിയത്. 38 യാത്രക്കാരും രണ്ട് ഡ്രൈവര്‍മാരുമാണ് അപകടത്തില്‍ മരിച്ചത്. ബസില്‍ 48 പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തില്‍ ട്രെക്ക് ഡ്രൈവറും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.

Read Also: ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

കൂട്ടിയിടിക്ക് പിന്നാലെ ബസ് പൂര്‍ണമായി കത്തിനശിച്ചതാണ് മരണ സംഖ്യ ഇത്രയും ഉയരാന്‍ കാരണമായത്. അപകടത്തിന് പിന്നാലെ ബസ് അഗ്‌നിഗോളമാവുകയായിരുന്നു. ബസിന്റെ ലോഹ നിര്‍മ്മിതമായ ഫ്രെയിം മാത്രമാണ് അപകടത്തില്‍ ബാക്കിയുള്ളത്. യാത്രക്കാരില്‍ മിക്കവരും തിരിച്ചറിയാനാവാത്ത രീതിയില്‍ കത്തിനശിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ 18 തലയോട്ടികളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ടൂര്‍സ് അകോസ്റ്റ എന്ന സ്ഥാപനത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. നേരിട്ട ദുരന്തത്തില്‍ ഖേദം രേഖപ്പെടുത്തിയ കമ്പനി മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികളില്‍ എല്ലാ സഹകരണവും ലഭ്യമാക്കുമെന്ന് വിശദമാക്കിയിട്ടുണ്ട്. ബസ് അമിത വേഗത്തില്‍ അല്ലായിരുന്നു സഞ്ചരിച്ചിരുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹോസ്റ്റലില്‍ മൂട്ടശല്യം, ഒഴിവാക്കാന്‍ ജീവനക്കാരുടെ പുക പ്രയോഗം, വ്‌ലോഗറിനും വിനോദ സഞ്ചാരിക്കും ദാരുണാന്ത്യം

മെക്‌സിക്കോയിലെ ചെറുനഗരമായ എസ്‌കാര്‍സെഗയ്ക്ക് സമീപത്തായാണ് അപകടമുണ്ടായത്. കാന്‍കുനില്‍ നിന്ന് ടാബാസ്‌കോയിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. പൂര്‍ണമായും കത്തിനശിച്ച നിലയില്‍ മൃതദേഹങ്ങളുള്ളതിനാല്‍ തിരിച്ചറിയല്‍ നടപടികള്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button