ഭുവനേശ്വര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ യുവതിയുടെ ഭര്‍ത്താവിനെ കൊന്ന കേസില്‍ ജവാന്‍ അറസ്റ്റില്‍. ഹരിയാന സ്വദേശി സഞ്ജയ് കുമാറാണ് അറസ്റ്റിലായത്. കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് സഞ്ജയും മന്തു പത്ര എന്ന യുവാവിന്റെ ഭാര്യ അരുണയും പരിചയപ്പെടുന്നത്. ഫേസ്ബുക്കിലൂടെ ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.
അരുണ നേരത്തേ വിവാഹയായതിനാല്‍ ഇവരുടെ ബന്ധത്തിന് മന്തു പത്ര തടസ്സമാവുമെന്നു മനസ്സിലായതോടെയാണ് ഇയാളെ കൊല്ലാന്‍ ഇരുവരും തീരുമാനിച്ചത്. ബംഗാള്‍ സ്വദേശിയായ മന്തു പത്ര സ്വര്‍ണ്ണ വ്യാപാരിയാണ്. അസ്സാമിലെ ദിബ്രുഗഡില്‍ നിന്നാണ് സഞ്ജയെ പൊലീസ് പിടികൂടിയത്. അസ്സാം – നേപ്പാള്‍ ബോര്‍ഡറുകളില്‍ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു സഞ്ജയ്.
Post Your Comments