തൃശൂര്‍: കോഴിവില കുതിക്കുന്നു. ദിവസങ്ങ്ള്‍ക്കുള്ളില്‍ കിലോയ്ക്ക് കൂടിയത് 10 മുതല്‍ 40 രൂപ വരെ. നാലു ദിവസം മുമ്പുവരെ 100-105 ആയിരുന്നു കോഴിയുടെ വില. എന്നാല്‍ ഇന്നലെ ഒരു കിലോ കോഴിയിറച്ചിയുടെ വില 190-210, ഇറച്ചിക്കോഴി വില 140150 രൂപ എന്നിങ്ങനെയായി.
പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ ഒട്ടേറെ കോഴി ഫാമുകള്‍ നശിച്ചിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് ഇറച്ചിക്കോഴി ലഭ്യത കുറഞ്ഞതും സംസ്ഥാനത്തെ ഉല്‍പാദനത്തില്‍ ഇടിവുണ്ടായതുമാണു വിലവര്‍ധനയ്ക്കു കാരണമെന്നു വ്യാപാരികള്‍ പറയുന്നു. അതേസമയം പൊള്ളാച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നെല്ലാം കോഴിവരവു നിലച്ചു.
ചരക്കു സേവന നികുതി (ജിഎസ്ടി) വന്നതോടെ കോഴിക്കും കോഴിക്കുഞ്ഞിനും ഈടാക്കിയിരുന്ന നികുതി ഇല്ലാതായി. ഇതോടെ കോഴിക്കുഞ്ഞുങ്ങള്‍ ധാരാളമെത്തിത്തുടങ്ങിയിരുന്നു. അതിനാല്‍ കോഴിക്കായി കേരളം ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന തമിഴ്‌നാടിന്റെ കുത്തക ഒരു പരിധിവരെ ചെറുക്കാനായിരുന്നു. എന്നാല്‍ പ്രളയത്തില്‍ കോഴിഫാമുകള്‍ക്കുണ്ടായ നാശമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കും വില വര്‍ദ്ധനവിനും കാരണമായി.
Post Your Comments