Latest NewsKeralaNews

സംസ്ഥാനത്തെ ഇറച്ചിക്കോഴി വില നിയന്ത്രിക്കും : മന്ത്രി ജെ.ചിഞ്ചുറാണി

കേരള ഫീഡ്സ് കോഴിത്തീറ്റ വില ഇതിനകം കുറച്ചിട്ടുണ്ടെന്നും പരമാവധി കർഷകരിലേക്ക് ഇത് എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇറച്ചിക്കോഴി വില ഉയരുന്ന സാഹചര്യത്തിൽ വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. പൗള്‍ട്രി വികസന കോര്‍പറേഷന്‍റെ ഔട്ട്‌ലെറ്റുകളിൽ മിതമായ വിലയ്ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കും. ഇറച്ചിക്കോഴി കൃഷി കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

കോഴിത്തീറ്റ വില കുറഞ്ഞാൽ കോഴിയുടെയും വില കുറയും. കേരള ഫീഡ്സ് കോഴിത്തീറ്റ വില ഇതിനകം കുറച്ചിട്ടുണ്ടെന്നും പരമാവധി കർഷകരിലേക്ക് ഇത് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട്ടിലെ ഹാച്ചറികളിൽനിന്നു കോഴിക്കുഞ്ഞുങ്ങളുടെ വരവു കുറഞ്ഞതും ഉൽപാദനച്ചെലവ് കൂടിയതുമാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

Read Also  :  രാജുവും രാധയും അർദ്ധരാത്രിയിൽ കാട്ടിനുള്ളിലൂടെയെന്തിന് പോകുന്നു?: വിവാദ മതപ്രഭാഷകനെ ട്രോളി യുവാവ്, വീഡിയോ

എന്നാൽ, അൽപം ക്ഷാമം മുതലെടുത്ത് വില കുത്തനെ ഉയർത്തുകയാണെന്ന പരാതി ചെറുകിട വ്യാപാരികൾക്കുണ്ട്. വില പരിധി വിട്ടുപോകുന്നതിനാൽ സാധാരണക്കാർ വാങ്ങാൻ മടിക്കുന്നു. രണ്ടുമാസം മുൻപു വരെ 1000 രൂപയ്ക്കുമുകളിൽ വിലയുണ്ടായിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2200 രൂപയായെന്നും ഒരു കോഴിക്ക് 80–85 രൂപ മുതൽമുടക്കു വന്നിരുന്ന മേഖലയിൽ ഇപ്പോൾ 110 രൂപയാണ് ഉൽപാദനച്ചെലവെന്നും മൊത്തവ്യാപാരികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button