KeralaLatest NewsNews

സംസ്ഥാനത്ത് കുതിച്ചുയർന്ന് ചിക്കൻ വില

വില വർദ്ധിച്ചതിനെ തുടർന്ന് സാധാരണക്കാർക്കൊപ്പം ചെറുകിട കോഴി കച്ചവടക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്

സംസ്ഥാനത്ത് ചിക്കൻ വിലയിൽ വൻ വർദ്ധനവ്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ചിക്കൻ വില കുതിച്ചുയർന്നത്. ഒരാഴ്ച മുൻപ് വരെ 190 രൂപയായിരുന്നു ചിക്കൻ വില. എന്നാൽ, 240 രൂപയായാണ് വർദ്ധിച്ചിരിക്കുന്നത്. 50 രൂപയാണ് ഒരാഴ്ച കൊണ്ട് ചിക്കന്റെ വിലയിലുണ്ടായ വർദ്ധനവ്. പൂഴ്ത്തിവെപ്പും കൃത്രിമ വില വർദ്ധനവുമാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് ചെറുകിട വ്യാപാരികളുടെ ആരോപണം.

വില വർദ്ധിച്ചതിനെ തുടർന്ന് സാധാരണക്കാർക്കൊപ്പം ചെറുകിട കോഴി കച്ചവടക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. ഓണത്തോടനുബന്ധിച്ച് വലിയ കച്ചവടം പ്രതീക്ഷിക്കുന്ന സമയത്ത് വില ഉയർന്നാൽ വിപരീത ഫലം നേരിടേണ്ടി വരുമെന്ന ആശങ്കയും വ്യാപാരികൾ പങ്കുവെച്ചിട്ടുണ്ട്. തമിഴ്നാട്ടിലും കേരളത്തിലും ആവശ്യത്തിലധികം ഇറച്ചിക്കോഴികളുടെ ഉൽപ്പാദനം നടക്കുന്നുണ്ട്. എന്നാൽ, അനധികൃതമായ പുകഴ്ത്തിവെപ്പാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഈ വിഷയത്തിൽ സർക്കാർ ഇടപെടൽ ഉടൻ തന്നെ നടത്തണമെന്നും, ന്യായമായ വിലയ്ക്ക് ഇറച്ചിക്കോഴി ആളുകളിൽ എത്തിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

Also Read: ചിത്രങ്ങൾ അയക്കുമ്പോൾ ക്വാളിറ്റി പോകുന്ന സ്ഥിരം പരാതിക്ക് പരിഹാരവുമായി വാട്സ്ആപ്പ്, ഇക്കാര്യങ്ങൾ ചെയ്യൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button