KeralaLatest NewsNews

രാജ്യവ്യാപകമായി ചിക്കന്‍ വില കുത്തനെ ഇടിഞ്ഞു

ഉത്തരേന്ത്യയില്‍ ശ്രാവണ മാസം എത്തിയതോടെയാണ് ചിക്കന്‍ വില കുറയാന്‍ ആരംഭിച്ചത്

തിരുവനന്തപുരം: രാജ്യവ്യാപകമായി ചിക്കന്റെ വില കുത്തനെ ഇടിഞ്ഞു. വിപണിയില്‍ കോഴിയുടെ വില 60ന് താഴെയാണെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ചയ്ക്കിടെ വിവിധ സംസ്ഥാനങ്ങളില്‍ കോഴിവില അമ്പത് ശതമാനം വരെ താഴ്ന്നു. മഹാരാഷ്ട്രയിലും ഛത്തീസ്ഗഢിലുമാണ് ഏറ്റവും വിലകുറഞ്ഞത്. നൂറ്റിയിരുപതില്‍ നിന്നും അറുപതിലേക്കാണ് ഇവിടെ ചിക്കന്‍ വില എത്തിയത്.

Read Also; മങ്കിപോക്സ് വാക്സിൻ വികസിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് കേന്ദ്രസർക്കാർ

അതേസമയം, ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് അമ്പതിലും താഴെയാണ്. ഉത്തരേന്ത്യയില്‍ ശ്രാവണ മാസം എത്തിയതോടെയാണ് ചിക്കന്‍ വില കുറയാന്‍ ആരംഭിച്ചത്. മാംസാഹാരം ഉപേക്ഷിക്കുന്നതിനാലാണ് ഡിമാന്റ് കുറഞ്ഞത്. അതേസമയം, കനത്ത മഴയില്‍ കോഴിക്കച്ചവടക്കാര്‍ വില്‍പ്പനയ്ക്ക് തിരക്ക് കൂട്ടിയതും വിലയിടിവിന് കാരണമായി. കോഴിയിറച്ചിക്കൊപ്പം കോഴിമുട്ടയുടെ വിലയിലും ഇടിവുണ്ട്. 35 ശതമാനത്തോളമാണ് മുട്ടയ്ക്ക് വില കുറഞ്ഞത്. എന്നാല്‍ കോഴിത്തീറ്റയുടെ വിലയ്ക്ക് കുറവുണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button