Latest NewsKeralaNews

സംസ്ഥാനത്ത് കോഴിയിറച്ചിക്ക് വീണ്ടും പൊള്ളുന്ന വില: വർധനവിന് കാരണമിത്

തിരുവനന്തപുരം : സംസ്ഥാനത്ത്  കോഴിയിറച്ചിക്ക് വൻ വില വർധനവ്. ഇടക്കാലത്ത് വില
താഴ്‌ന്നെങ്കിലും ഇപ്പോള്‍ ഇറച്ചിക്ക് 220 മുതല്‍ 240 രൂപ വരെയാണ് വില. മലബാര്‍ മേഖലയെ അപേക്ഷിച്ച് തെക്കന്‍ മേഖലയിലാണ് വില കൂടുതൽ.

വലിയ പെരുന്നാളിനോടനുബന്ധിച്ചാണ് കോഴിവില ആദ്യം ഉയരുന്നത്. ഉല്‍പാദന ചെലവ് വര്‍ധിച്ചതാണ് വില ഉയരാന്‍ കാരണമായി വ്യാപാരികളും ഫാം ഉടമകളും പറയുന്നത്. കോഴിക്കുഞ്ഞ് മുതല്‍ തീറ്റവരെ വലിയ ചെലവേറിയതായി ഫാം ഉടമകള്‍ പറയുന്നു. 15-20 രൂപക്ക് ലഭിച്ചിരുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ 30 രൂപവരെ നല്‍കണം. ചാക്കിന് 1200 രൂപയുണ്ടായിരുന്ന കോഴിത്തീറ്റക്ക് ഇപ്പോള്‍ ഇരട്ടിവിലയായി. കോഴിത്തീറ്റ ഇറക്കുമതി കുറഞ്ഞതും രാജ്യത്തെ കമ്പനികള്‍ ഉത്പാദനം കുറച്ചതുമാണ് തിരിച്ചടിയായത്.

Read Also  :  ഹാൻസ് മറിച്ചു വിറ്റ പോലീസുകാരുടെ വീഡിയോ ബിജിഎം കയറ്റി ഇടുന്നില്ലേ: കേരള പോലീസിന്റെ ഫേസ്ബുക് പോസ്റ്റിൽ ട്രോൾ മഴ

കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലെ ഫാമുകളെയാണ് കേരളത്തിലെ കോഴി ഫാം ഉടമകള്‍ ആശ്രയിക്കുന്നത്. വില കൂടിയതോടെ ഇവിടെ നിന്നുള്ള വരവ് കുറഞ്ഞിരിക്കുകയാണ്. ഉല്‍പാദന ചെലവ് കുറയ്ക്കാൻ സര്‍ക്കാര്‍ ഇടപെട്ടാല്‍ കോഴിവില കുറയുമെന്നാണ് മേഖലയിലുള്ളവര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button