ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്തിന്റെ പശ്ചാത്തലത്തിൽ രഹ്‌ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയതായി കേരള മുസ്ളിം ജമാ അത്ത് കൗണ്‍സില്‍. ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസ ആചാരാനുഷ്‌ടാനങ്ങള്‍ക്കെതിരെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതാണ് രഹ്‌നയെ പുറത്താക്കാന്‍ കാരണമെന്നാണ് ജമാ അത്ത് കൗണ്‍സില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. കൂടാതെ ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്‌നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്‌ത രഹ്‌നയ്‌ക്ക് സമുദായത്തിന്റെ പേരുപയോഗിക്കാന്‍ അവകാശമില്ലെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഫാത്തിമയ്ക്ക് എറണാകുളം മുസ്ലീം ജമാഅത്ത് ആയോ മുസ്ലീം സമുദായമായോ യാതൊരു ബന്ധവുമില്ലെന്ന് പ്രസിഡന്റ് അഡ്വ.എ പൂക്കുഞ്ഞ് പറഞ്ഞു. സമൂഹത്തിന്റെ മതവികാരത്തെ വൃണപ്പെടുത്തിയ ഈ മുസ്ലീം നാമധാരിക്കെതിരെ 152 A വകുപ്പ് അനുസരിച്ച് ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments