
ദുബായ്: കുട്ടിയെ പരിചരിക്കുന്നതിനിടെ പീഡിപ്പിച്ചുവെന്ന കുറ്റത്തിന് ദുബായില്‍ 33കാരിയായ വീട്ടുജോലിക്കാരിക്ക് കോടതി ശിക്ഷ വിധിച്ചു. ആറ് മാസത്തെ തടവ് ശിക്ഷയ്ക്കും അതിന് ശേഷം നാടുകടത്താനുമാണ് വിധി. കുട്ടിയുടെ രക്ഷിതാക്കളാണ് പീഡനം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിച്ചത്.
കുട്ടിയുടെ ഡയപ്പര്‍ മാറ്റാന്‍ അമ്മ ആവശ്യപ്പെട്ടപ്പോഴായിരുന്നു സംഭവം. കുറച്ച് കഴിഞ്ഞ് കുട്ടി സ്വകാര്യ ഭാഗങ്ങളില്‍ വേദന അനുഭവപ്പെടുന്നെന്ന് പരാതി പറഞ്ഞു. പരിശോധിച്ചപ്പോള്‍ ചുവന്ന അടയാളങ്ങള്‍ കണ്ടെങ്കിലും ഡയപ്പര്‍ ഉപയോഗിച്ചത് കൊണ്ടുണ്ടായതാവാമെന്ന ധാരണയില്‍ മരുന്നുകള്‍ പുരട്ടിക്കൊടുത്തു. എന്നാല്‍ വീട്ടിലെ ജോലിക്കാരി തന്റെ രഹസ്യഭാഗത്ത് സ്പര്‍ശിച്ചുവെന്നും തനിക്ക് നന്നായി വേദനിച്ചുവെന്നും കുട്ടി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അമ്മൂമ്മയോട് പറയുകയായിരുന്നു. ഇത് കേട്ട അമ്മ, പലതവണ കുട്ടിയോട് വിശദമായി കാര്യം തിരക്കി. അപ്പോഴും കുട്ടി കാര്യങ്ങൾ വിശദമായി പറഞ്ഞത്.
Post Your Comments