KeralaLatest News

രഹന ഫാത്തിമ ശബരിമലയില്‍ പോയത് അതിസാഹസിക നടപടി; ഞങ്ങള്‍ അവിടേക്ക് പോവാന്‍ ആഗ്രഹിക്കുന്നവരല്ല, പോവുകയും വേണ്ട- കെ അജിത

ചില കാര്യങ്ങള്‍ നമുക്ക് പടിപടിയായേ ചെയ്യാന്‍ കഴിയൂ, എടുത്ത് ചാടി, ഒറ്റയടിക്ക് എല്ലാം നടത്തിക്കളയാം എന്ന് കരുതുന്നത് ശരിയല്ല

തിരുവനന്തപുരം: ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പോയ നടപടിയിൽ പ്രതികരണവുമായി സ്ത്രീപ്രവര്‍ത്തക കെ അജിത. ആക്ടിവിസ്റ്റുകള്‍ പ്രകോപനപരമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനോട് യോജിപ്പില്ലെന്ന് അജിത പ്രതികരിച്ചു. സര്‍ക്കാര്‍ നിലപാട് സ്വാഗതം ചെയ്യുമ്പോള്‍ തന്നെ ഭക്തരായ സ്ത്രീകളാണ് ശബരിമലയിലേക്ക് പോവണ്ടെതെന്നും അജിത ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

‘ചില കാര്യങ്ങള്‍ നമുക്ക് പടിപടിയായേ ചെയ്യാന്‍ കഴിയൂ. എടുത്ത് ചാടി, ഒറ്റയടിക്ക് എല്ലാം നടത്തിക്കളയാം എന്ന് കരുതുന്നത് ശരിയല്ല. ഒറ്റയടിക്ക് അവകാശം നേടിയെടുക്കാം എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ശരിയല്ല. രഹന ഫാത്തിമ ശബരിമലയില്‍ പോയതിനെക്കുറിച്ച് എനിക്കിതാണ് പറയാനുള്ളത്. അത് അതിസാഹസികമായ നടപടിയായി എന്നതില്‍ സംശയമില്ല. തല്‍ക്കാലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആക്ടിവിസ്റ്റുകള്‍ അത്തരത്തിലൊരു സ്റ്റെപ്പ് എടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അത് പ്രകോപനമുണ്ടാക്കാനേ സഹായിക്കൂ.

രഹന ഫാത്തിമയെ എനിക്ക് അറിയാവുന്നിടത്തോളം അവര്‍ പല വിഷയങ്ങളിലും ഇടപെടുകയും പങ്കെടുക്കുകയും ചെയ്യുന്നയാളാണ്. അത്തരത്തിലൊരാള്‍ ഇത്രയും തീവ്രമായ ഒരു സാഹചര്യം നിലനില്‍ക്കുമ്പോല്‍ പ്രകോപനപരമായ നിലപാട് സ്വീകരിക്കുന്നത് ശെരിയല്ലെന്നും കൂട്ടിച്ചേർത്തു. ഭക്തരായ, ആവശ്യക്കാരായ സ്ത്രീകള്‍ അവിടേക്ക് പൊയ്‌ക്കോട്ടെ. ഞങ്ങള്‍ അവിടേക്ക് പോവാന്‍ ആഗ്രഹിക്കുന്നവരല്ലെന്നും , പോവുകയും വേണ്ടെന്നും അവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button